Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ബയേൺ മ്യൂണിക്കിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്.
ബയേണിന് വേണ്ടി ലൂയിസ് ഡയസും ഹാരി കെയ്നും ആണ് ഗോളുകൾ നേടിയത്. കൈലിയൻ എംബാപ്പെയാണ് റയലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 15 നാണ് രണ്ടാം പാദ മത്സരം. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനു ജയം. സ്വന്തം തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യൂവില്‍ അരങ്ങേറിയ മത്സരത്തില്‍ മാഡ്രിഡ് 3-2ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
ആദ്യ പകുതിയില്‍ അഡെമോള ലുക്ക്മാനിലൂടെ (33) അത്ലറ്റിക്കോ ലീഡ് നേടി. എന്നാല്‍, വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോള്‍ (52, 72 പെനാല്‍റ്റി) റയലിനു ജയം സമ്മാനിച്ചു.
ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ (55) വകയായിരുന്നു ടീമിന്റെ മറ്റൊരു ഗോള്‍. നഹ്വേല്‍ മോളിന (66) അത്ലറ്റിക്കോയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കി. 77-ാം മിനിറ്റില്‍ വാല്‍വെര്‍ഡെ ചുവപ്പുകാര്‍ഡ് കണ്ടതോടെ റയല്‍ മാഡ്രിഡ് പത്തുപേരിലേക്കു ചുരുങ്ങി.
മറ്റൊരു മത്സരത്തില്‍ എഫ്സി ബാഴ്സലോണ 1-0ന് റയോ വയ്യക്കാനോയെ തോല്‍പ്പിച്ചു. റൊണാള്‍ഡോ അരൂജോയുടെ (24) വകയായിരുന്നു ബാഴ്സലോണയുടെ ഗോള്‍. ലീഗില്‍ 29 മത്സരങ്ങളില്‍നിന്ന് 73 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തുടരുന്നു. 69 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമതുണ്ട്.
Sports
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിലെത്തി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്. പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് റയൽ ക്വാർട്ടറിൽ കടന്നത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സ്വന്തമാക്കി. വിനിഷ്യസ് ജൂനിയറാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.
എർലിംഗ് ഹാലണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ പാദ മത്സരത്തിൽ റയൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.
Sports
മാഡ്രിഡ്: ഉറുഗ്വെക്കാരന് ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ മാഡ്രിഡ് 3-0ന് മാഞ്ചസ്റ്റര്‍ സിറ്റിയെ മറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറിലായിരുന്നു റയല്‍ മാഡ്രിഡിന്റെ മിന്നും ജയം.
എല്‍ ഫാല്‍ക്കണ്‍ എന്ന വിളിപ്പേരുള്ള വാല്‍വെര്‍ഡെ 20, 27, 42 മിനിറ്റുകളില്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കി. ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ കരിയറിലെ ആദ്യ ഹാട്രിക്കാണ്.
» മെസിക്ക് ഒപ്പം വാൽവെർഡെ «
യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഉറുഗ്വെന്‍ താരമെന്ന നേട്ടവും വാല്‍വെര്‍ഡെ സ്വന്തമാക്കി. എഫ്സി ബാഴ്സലോണയുടെ മുന്‍താരമായ ലയണല്‍ മെസിക്കുശേഷം ചാമ്പ്യന്‍സ് ലീഗില്‍, ഒരു ഇംഗ്ലീഷ് ക്ലബ്ബിനെതിരേ ആദ്യ പകുതിയില്‍ ഹാട്രിക്ക് നേടുന്ന കളിക്കാരനാണ് വാല്‍വെര്‍ഡെ. 2010ല്‍ ആഴ്സണല്‍ എഫ്സിക്ക് എതിരേയായിരുന്നു മെസിയുടെ ആദ്യപകുതിയിലെ ഹാട്രിക്ക്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ റയല്‍ മാഡ്രിഡിനായി ഹാട്രിക്ക് സ്വന്തമാക്കുന്ന അഞ്ചാമനാണ് വാല്‍വെര്‍ഡെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (3), കരിം ബെന്‍സെമ (2), റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
» പിഎസ്ജി 5-2 ചെല്‍സി «
അവസാന മിനിറ്റുകളിലെ ഗോളിലൂടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഹോം ഗ്രൗണ്ടില്‍വച്ച് 5-2ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയെ കീഴടക്കി ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഖ്വിച ക്വാരത്സ്ഖേലിയ (86, 90+4), വിറ്റിഞ്ഞ (74) എന്നിവരായിരുന്നു അവസാന 25 മിനിറ്റിനുള്ളില്‍ ഫ്രഞ്ച് ക്ലബ്ബിന് ആധികാരിക ജയമൊരുക്കിയത്. ബ്രാഡ്ലി ബര്‍കോള (10), ഉസ്മാന് ഡെംബെലെ (40) എന്നിവര്‍ ആദ്യപകുതിയില്‍ പിഎസ്ജിക്കായി ഗോള്‍ നേടി. മാലൊ ഗസ്റ്റോ (28), എന്‍സോ ഫെര്‍ണാണ്ടസ് (57) എന്നിവര്‍ ചെല്‍സിക്കായും വലകുലുക്കി.
» മിന്നിത്തിളങ്ങി ബോഡോ «
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റിന്റെ അത്യുജ്വല യാത്ര തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെയും ഇന്റര്‍ മിലാനെയുമെല്ലാം ഈ സീസണില്‍ പരാജയപ്പെടുത്തിയ ഗ്ലിംന്റ്, ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 3-0നു പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്കൂസെനും ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയും 1-1 സമനിലയില്‍ പിരിഞ്ഞു.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി കൊമ്പുകോര്‍ക്കല്‍ നാളെ രാത്രിയില്‍ നടക്കും. എഫ്സി ബാഴ്സലോണ, എഫ്സി ബയേണ്‍ മ്യൂണിക്, ആഴ്സണല്‍ എഫ്സി, ലിവര്‍പൂള്‍ എഫ്സി ടീമുകള്‍ ഈ രാത്രി ഇറങ്ങും.
എവേ പോരാട്ടത്തില്‍ ലിവര്‍പൂളിന്റെ എതിരാളി തുര്‍ക്കിയില്‍നിന്നുള്ള ഗലറ്റ്സറെയാണ്. ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡാണ് ബാഴ്സലോണയുടെ എതിരാളികള്‍. ഇറ്റലിയില്‍നിന്നുള്ള അറ്റ്ലാന്റയാണ് ബയേണിനെ നേരിടുന്നത്.
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് നാളെ രാത്രിയില്‍ ഇറങ്ങും. ഇംഗ്ലീഷ് ക്ലബ് ചെല്‍സിയാണ് പിഎസ്ജിയുടെ എതിരാളികള്‍.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു ജയം. എവേ പോരാട്ടത്തില്‍ റയല്‍ 2-1ന് സെല്‍റ്റ വിഗൊയെ തോല്‍പ്പിച്ചു.
ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ സ്റ്റോപ്പേജ് ടൈം (90+4) ഗോളിലായിരുന്നു റയലിന്റെ ജയം.
Sports
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി. യൂറോപ്പിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തമ്മിലാണ് സൂപ്പര്‍ പോരാട്ടം.
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും തുടര്‍ച്ചയായ അഞ്ചാം സീസണിലും നോക്കൗട്ടില്‍ കൊമ്പുകോര്‍ക്കുന്നു എന്നതാണ് ശ്രദ്ധേയം. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങുന്ന പോരാട്ടമാണ് റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി.
ചെല്‍സി x പിഎസ്ജി
മറ്റൊരു സൂപ്പര്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടം ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നും തമ്മിലാണ്. മാര്‍ച്ച് 11നാണ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദം. മാര്‍ച്ച് 18ന് രണ്ടാംപാദം അരങ്ങേറും. ആഴ്സണൽ ലെവർകൂസെനെ നേരിടും.
പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്
പിഎസ്ജി x ചെല്‍സി
ബോഡോ x സ്പോര്‍ട്ടിംഗ്
ആഴ്സണല്‍ x ലെവര്കൂസെന്
ലിവര്‍പൂള്‍ x ഗലറ്റ്സരെ
ബാഴ്സലോണ x ന്യൂകാസില്‍
അത്ലറ്റിക്കോ x ടോട്ടന്‍ഹാം
ബയേണ്‍ x അറ്റ്ലാന്റ
റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിന് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഒരേലിയൻ ചൗമേനിയും വിനിഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. റാഫ സിൽവയാണ് ബെൻഫിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ആദ്യ പാദത്തിൽ റയൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി റയൽ 3-1ന് പ്ലേഓഫ് സ്വന്തമാക്കുകയായിരുന്നു. പ്ലേഓഫ് വിജയത്തോടെ റയൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ പോയിന്റ് ടോപ്പർമാരായ റയൽ മാഡ്രിഡിന് തിരിച്ചടി. ഒന്‍പതാം സ്ഥാനത്തുള്ള ഒസാസുന ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് റയലിനെ അട്ടിമറിച്ചു. ആന്റി ബുഡിമിർ, റോൾ ഗാർഷ്യ എന്നിവരാണ് ഒസാസുനയ്ക്കുവേണ്ടി ഗോൾ നേടിയത്. വിനീഷ്യസ് ജൂണിയർ റയലിനായി ആശ്വാസ ഗോൾ നേടി.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ഒസാസുന ലീഡ് നേടിയത്. ആന്റി ബുഡിമിർ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. 73-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയറിലൂടെ റയൽ സമനില പിടിച്ചു. എന്നാല്‍ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനൽക്കേ 90-ാം മിനിറ്റിൽ റോൾ ഗാർഷ്യ ഒസാസുനയ്ക്കായി വിജയ ഗോൾ നേടി.
മറ്റൊരു മത്സരത്തിൽ അലക്സാണ്ടർ സൊർലോത്തിന്റെ ഇരട്ട ഗോൾ മികവിൽ അത്ലറ്റികോ മാഡ്രിഡ് 4-2ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി. റയൽ സോസിഡാഡും റയൽ ഒവീഡിയോയും തമ്മിലുള്ള മത്സരം ഗോളുകളാൽ സന്പന്നമായെങ്കിലും സമനിലയിൽ അവസാനിച്ചു. ഇരു ടീമും മൂന്നു ഗോളുകൾ വീതം സ്കോർ ചെയ്തു. റയൽ ബെറ്റീസും റെയോ വാല്ലെകാനോയുമായുള്ള മത്സരം 1-1 സമനിലയിൽ അവസാനിച്ചു.
Sports
ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫികയെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് കണക്കു തീര്‍ത്തു.
വിനീഷ്യസ് ജൂണിയര്‍ 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-0നായിരുന്നു റയല്‍ മാഡ്രിഡിന്റെ എവേ ജയം. മൂന്ന് ആഴ്ച മുമ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍വച്ച് 4-2ന് റയല്‍ പരാജയപ്പെട്ടിരുന്നു. അതോടെയാണ് നേരിട്ട് പ്രീക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് റയല്‍ മാഡ്രിഡിനു ലഭിക്കാതിരുന്നതും പ്ലേ ഓഫ് കളിക്കേണ്ടിവന്നതും.
വംശീയാധിക്ഷേപം
മത്സരത്തില്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂണിയര്‍ വംശീയാധിക്ഷേപം നേരിട്ടു. ഗോള്‍ നേടിയശേഷം കോര്‍ണര്‍ ഫ്ളാഗിന്റെ അടുത്തെത്തി വിനീഷ്യസ് നടത്തിയ ആഹ്ലാദ പ്രകടനം ബെന്‍ഫിക ആരാധകരെ ചൊടിപ്പിച്ചു. അതോടെ ആരാധകര്‍ ബോട്ടിലും മറ്റു സാധനങ്ങളും ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. അതോടെ, റഫറി മത്സരം നിര്‍ത്തിവച്ചു. ഇതിനിടെ ബെന്‍ഫിക താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി വാപൊത്തിപ്പിടിച്ച് വിനീഷ്യസിനോടായി എന്തോ പറഞ്ഞു. ഉടനടി റഫറിയുടെ അടുത്തേക്ക് ഓടിയ വിനീഷ്യസ്, പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
മത്സരശേഷം ബെന്‍ഫിക കോര്‍ണര്‍ ഫ്ളാഗിനടുത്തുവച്ചുള്ള തന്റെ ഗോളാഘോഷ ചിത്രം വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “വംശീയവാദികള്‍ എല്ലാറ്റിനുമുപരി ഭീരുക്കളാണ്. അവര്‍ എത്രത്തോളം ദുര്ബലരാണെന്നു കാണിക്കാന്‍ ഷര്‍ട്ട് കൊണ്ട് വായ മൂടുന്നു. ഇന്നു സംഭവിച്ചതൊന്നും എന്റെ ജീവിതത്തിലും കുടുംബത്തിനും പുതിയതല്ല. ഒരു ഗോള്‍ നേടിയതിന്റെ ആഘോഷത്തിന് എനിക്ക് എന്തുകൊണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചെന്ന് ഇപ്പോഴും അറിയില്ല’’ - വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Sports
വലെന്‍സിയ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ കിരീട പോരാട്ടത്തിലെ പിടി വിടാതെ വമ്പന്മാരായ റയല്‍ മാഡ്രിഡ്. എവേ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡ് 2-0ന് വലെന്‍സിയയെ തോല്‍പ്പിച്ചു.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ആല്‍വാരൊ കരേറസ് (65), സ്റ്റോപ്പേജ് ടൈമില്‍ കിലിയന്‍ എംബപ്പെ (90+1) എന്നിവരായിരുന്നു റയലിനായി ലക്ഷ്യം നേടിയത്.
ലീഗില്‍ 23 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 58 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍നിന്ന് 57 പോയിന്റുമായി റയല്‍ മാഡ്രിഡ് രണ്ടാമതുണ്ട്.
Sports
സൂറിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിലെ പ്ലേ ഓഫ് ചിത്രം വ്യക്തമായി. തങ്ങളെ പ്ലേ ഓഫിലേക്കു തള്ളിവിട്ട പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്ഫികയെത്തന്നെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്ലേ ഓഫില്‍ നേരിടും.
പ്ലേ ഓഫ് ഫിക്സ്ചര്‍
റയല്‍ x ബെന്‍ഫിക, പിഎസ്ജി x മൊണാക്കോ, യുവന്റസ് x ഗലറ്റ്സറെ, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് x അത്ലാന്റ, ന്യൂകാസില്‍ യുണൈറ്റഡ് x ഖരാബാഗ്, അത്ലറ്റിക്കോ മാഡ്രിഡ് x ക്ലബ് ബ്രൂഷ്, ഇന്റര്‍ മിലാന് x ബൊഡൊ ഗ്ലിംന്റ്, ബയെര്‍ ലെവര്കൂസെന് x ഒളിമ്പ്യാകോസ്.
Sports
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയൽ മാഡ്രിഡിന് ജയം. ഏവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു വിയ്യാറയലിനെ വീഴ്ത്തി റയൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ജയം നിര്‍ണയിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിനീഷ്യസ് ജൂണിയറിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പന്ത് വലയിലെത്തിച്ചാണ് എംബാപ്പെ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇതോടെ ഈ സീസണിലെ താരത്തിന്റെ ലീഗ് ഗോളുകളുടെ എണ്ണം 20 ആയി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച താരം റയലിന്റെ വിജയം ഉറപ്പിച്ചു. വിനീഷ്യസ് ജൂണിയർ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല.
ജയത്തോടെ 21 കളിയില്‍ നിന്ന് 51 പോയിന്റുമായാണ് റയല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. 20 കളിയില്‍ 49 പോയിന്റുമായി ബാഴ്സലോണ രണ്ടാമതാണ്.
Sports
ബോദ (നോര്‍വെ): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി വഴങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
എവേ പോരാട്ടത്തില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോദ ഗ്ലിംന്റിനോട് 3-1നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര് തോറ്റത്. 58 മിനിറ്റിനുള്ളില്‍ ആതിഥേയര്‍ 3-0ന്റെ ലീഡ് സ്വന്തമാക്കി.
കാസ്പര്‍ വര്സ്റ്റ് ഹോഗ് (22, 24) ഇരട്ട ഗോളും ജെന്‍സ് ഹ്യൂഗ് (58) ഒരു ഗോളും സ്വന്തമാക്കി. റയാന് ചെര്‍ക്കിയുടെ (60) വകയായിരുന്നു സിറ്റിയുടെ ഗോള്‍.
62-ാം മിനിറ്റില്‍ റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ടതോടെ സിറ്റിയുടെ അംഗബലം 10ലേക്ക് ചുരുങ്ങുകയും പോരാട്ടത്തിനു കടിഞ്ഞാണ്‍ വീഴുകയും ചെയ്തു.
2019ല്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന്റെ സണ്‍ ഹ്യൂങ് മിന് 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ നേടിയതിനുശേഷം, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഇരട്ട ഗോള്‍ നേടുന്ന താരമായി കാസ്പര്‍ ഹോഗ്.
പിഎസ്ജിയെ വീഴ്ത്തി
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) ഹോം മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപി ഞെട്ടിച്ചു. കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ (74, 90) ഇരട്ടഗോള്‍ ബലത്തിലായിരുന്നു സ്പോർട്ടിംഗിന്റെ ജയം. ഖ്വിച ക്വാരത്സ്ഖേലിയയുടെ (79) വകയായിരുന്നു പിഎസ്ജിയുടെ ഗോള്‍.
ഏഴ് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി പിഎസ്ജി ലീഗ് ടേബിളില്‍ അഞ്ചാമതും സ്പോര്‍ട്ടിംഗ് ആറാമതുമാണ്.
Sports
സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന് ജയം. കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മാഡ്രിഡ് ലവന്റെസിനെ തകർത്തു.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മാനേജര്‍ സ്ഥാനത്ത് ആല്‍വാരൊ അര്ബെലോയ്ക്കു തോല്‍വിയോടെ തുടക്കം.
രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റയോട് 3-2ന്റെ തോല്‍വി വഴങ്ങി. തോല്‍വിയോടെ കോപ്പ ഡെല്‍ റേയുടെ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് പുറത്തായി.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ വന്പന്മാരായ റയൽ മാഡ്രിഡിന്റെ മാനേജർ സ്ഥാനത്തുനിന്ന് സാബി അലോണ്‍സോയുടെ ഇരിപ്പിടം തെറിച്ചു.
സൂപ്പർ കോപ്പ ഫൈനലിൽ എഫ്സി ബാഴ്സലോണയോട് 3-2നു പരാജയപ്പെട്ടതോടെയാണ് സാബിയുടെ തലയുരുണ്ടത്. സാബിക്കു പകരമായി റയൽ മാഡ്രിഡിന്റെ മുൻതാരവും അണ്ടർ 19 ടീം കോച്ചുമായ ആൽവാരൊ ആർബെലൊയെ മാനേജരായി നിയമിച്ചു.
2020 മുതൽ റയൽ മാഡ്രിഡിന്റെ അണ്ടർ 19 ടീം കോച്ചാണ് ആൽവാരൊ. കോപ്പ ഡെൽ റേ പ്രീക്വാർട്ടറിൽ ആൽബസെറ്റെയ്ക്ക് എതിരേയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. ലാ ലിഗയിൽ എഫ്സി ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
വഴി തെറ്റിയ സാബി
റയൽ മാഡ്രിഡിനെ വിവിധ കോന്പറ്റീഷനുകളിലായി 34 മത്സരങ്ങളിൽ മാത്രമാണ് സാബി അലോണ്‍സോ പരിശീലിപ്പിച്ചത്. 24 ജയവും നാല് സമനിലയും സാബിയുടെ കാലഘട്ടത്തിൽ റയൽ നേടി. 2.24 ആണ് പോയിന്റ് പെർ ഗെയിം റേറ്റ്.
ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസെനെ ബുണ്ടസ് ലിഗ കിരീടത്തിൽ എത്തിച്ചതായിരുന്നു റയൽ മാഡ്രിഡിലേക്ക് സാബിയുടെ വരവിനു വഴിമരുന്നായത്. ലെവർകൂസെനെ 140 മത്സരങ്ങളിൽ പരിശീലിപ്പിച്ചു.
89 ജയം, 32 സമനില, 19 തോൽവി എന്നതായിരുന്നു സാബിയുടെ മാനേജീരിയൽ റിക്കാർഡ്. ലെവർകൂസെനെ യൂറോപ്പ ലീഗ് ഫൈനലിലും സാബി എത്തിച്ചിരുന്നു. 2025 ജൂണ്‍ ഒന്നിനായിരുന്നു റയലിന്റെ മുൻതാരംകൂടിയായ സാബി മാഡ്രിഡിൽ എത്തിയത്.
Sports
ജിദ്ദ: ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായ സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി എഫ്സി ബാഴ്സലോണ കപ്പുയര്‍ത്തി.
ചിരവൈരികളായ റയല്‍ മാഡ്രിഡിന് എതിരായ, 2026ലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ 3-2നായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ബ്രസീല്‍ താരം റാഫീഞ്ഞ (36, 73) കറ്റലന്‍ ടീമിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു (45+4) ബാഴ്സയുടെ മറ്റൊരു ഗോള്‍.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റയല്‍ മാഡ്രിഡിന്റെ രണ്ട് ഗോളും. 45+2-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറും 45+7-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സ്യയും റയല്‍ മാഡ്രിഡിനായി വലകുലുക്കി. ഇതിനിടെ ലെവന്‍ഡോവ്സ്കിയുടെ ഗോളും എത്തിയതോടെ ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായിമാറി. ലെവന്‍ഡോവ്സ്കിയുടെ കരിയറില്‍ റയല്‍ മാഡ്രിഡിന് എതിരായ 12-ാം ഗോളായിരുന്നു ജിദ്ദയില്‍ പിറന്നത്.
ഫ്ളിക്ക് ക്ലിക്ക്
കളിച്ച എല്ലാ ഫൈനലുകളിലും ട്രോഫി എന്ന നേട്ടത്തോടെയാണ് ബാഴ്സലോണ മാനേജര്‍ ഹന്‍സി ഫ്ളിക്ക് ജിദ്ദയില്‍നിന്നു മടങ്ങിയത്. മുഖ്യപരിശീലകനായി ഹന്‍സി ഫ്ളിക്ക് ഇറങ്ങിയ എട്ടാം ഫൈനലായിരുന്നു; ബാഴ്സലോണയ്ക്ക് ഒപ്പം മൂന്നും ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനൊപ്പം അഞ്ചും.
വിവിധ കോമ്പറ്റീഷനുകളിലായി ബാഴ്സലോണയുടെ തുടര്‍ച്ചയായ 10-ാം ജയമാണ്. 2016നുശേഷം ക്ലബ്ബിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പാണിത്.
Sports
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ എല്‍ ക്ലാസിക്കോ പോരാട്ടത്തിനു കളമൊരുങ്ങി. രണ്ടാം സെമിയില്‍ റയല്‍ മാഡ്രിഡ് 2-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചതോടെയാണിത്.
ആദ്യ സെമിയില്‍ എഫ്സി ബാഴ്സലോണ 5-0ന് അത്ലറ്റിക്കോ ബില്‍ബാവോയെ തകര്‍ത്ത് ഫൈനലില്‍ ഇടംപിടിച്ചിരുന്നു.
ഫെഡറിക്കോ വാല്‍വെര്‍ഡെ (2), റോഡ്രിഗോ (55) എന്നിവരായിരുന്നു റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്. അലക്സാണ്ടര്‍ സോര്‍ലോത്ത് (58) അത്ലറ്റിക്കോയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന്റെ ജയം തടയാന്‍ സാധിച്ചില്ല.
ഇന്ത്യന്‍ സമയം ഞായര്‍ അര്‍ധരാത്രി 12.30നാണ് 2026 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ എല്‍ ക്ലാസിക്കോയായ എഫ്സി ബാഴ്സലോണ x റയല്‍ മാഡ്രിഡ് ഫൈനല്‍.
Sports
മാഡ്രിഡ്: ലാലീഗയിൽ റയൽ മാഡ്രിഡിന് ആവേശ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ അലാവസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
കൈലിയൻ എംബാപ്പെയും റോഡ്രിഗോയുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. കാർലോസ് വിസെന്റെയാണ് അലാവസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റയൽ മാഡ്രിഡിന് 39 പോയിന്റായി. നിലവിൽ ലീഗ് ടേബളിൽ രണ്ടാം സ്ഥാനത്താണ് റയൽ.
Sports
റയല്‍ മാഡ്രിഡ് മുഖ്യപരിശീലകന്‍ സാബി അലോണ്‍സോയുടെ ഇരിപ്പിടത്തില്‍ കൂടുതല്‍ സമ്മര്ദമായിരിക്കുകയാണ് ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരായ ഹോം പരാജയം.
ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് റയലിന്റെ പ്രകടനം.
സ്പാനിഷ് ലാ ലിഗയില്‍ 16 മത്സരങ്ങളില്‍ 11 ജയം, മൂന്ന് സമനില, രണ്ട് തോല്‍വി എന്നിങ്ങനെ 36 പോയിന്റുമായി രണ്ടാമതാണ് ടീം. 2025-26 സീസണില്‍ വിവിധ കോമ്പറ്റീഷനുകളിലായി അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് റയലിനു നേടാന്‍ സാധിച്ചത്.
മാനേജര്‍ സ്ഥാനത്തുനിന്ന് സാബിയെ നീക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായിട്ടുണ്ട്.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി റയലിനെ വീഴ്ത്തിയത്.
നിക്കോ ഒറെയ്ലിയും എർലിംഗ് ഹാളണ്ടും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. റോഡ്രിഗോയാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. 13 പോയിന്റാണ് സിറ്റിക്കുള്ളത്. 12 പോയിന്റുള്ള റയൽ ഏഴാമതാണുള്ളത്.
Sports
സ്പെയിന്: ലാലിഗയിൽ സെൽറ്റ വിഗോയോട് ഹോം ഗ്രൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോയിന്റ് പട്ടികയിലെ രണ്ടാമൻമാരായ റയലിനെ സെൽറ്റ വിഗോ അട്ടിമറിച്ചത്.
മത്സരത്തിന്റെ 54-ാം മിനിറ്റിലും രണ്ടാം പകുതിയുടെ അധിക സമയത്തും ഗോൾ സ്കോർ ചെയ്ത സെൽറ്റയുടെ വില്ലിയറ്റ് സ്വീഡൻബർഗ് ആണ് റയലിന് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ചത്.
ഫെറൻ ഗാർഷ്യയും അൽവാരോ കരേരാസും ചുവപ്പുകാർഡ് കണ്ട് പുറത്തായത് റയലിന് തിരിച്ചടിയായി. ഹോം ഗ്രൗണ്ടിലെ തോൽവി റയലിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്.
ചിരവൈരികളായ ബാഴ്സലോണയുമായുള്ള ലീഗിലെ കിരീട പോരാട്ടത്തിൽ തോൽവിയോടെ റയലിന് തിരിച്ചടിയേറ്റു. നിലവിൽ 16 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 40 പോയിന്റും റയലിന് 36 പോയിന്റുമാണ്. നാല് പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്.
മറ്റ് മത്സരങ്ങളിൽ എൽച്ചെ 3-0ന് ജിറോണയെയും എസ്പാനിയോൾ 1-0ന് റയോ വാല്ലെക്കാനോയെയും പരാജയപ്പെടുത്തി. വാലൻസിയ- സെവില്ല മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
Sports
മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡിനെ തകർത്ത് സെൽറ്റ വിഗോ. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെൽറ്റ വിഗോ വിജയിച്ചത്.
വില്ലിയട്ട് സ്വെഡ്ബെർഗ് ആണ് സെൽറ്റയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. 54-ാം മിനിറ്റിലും 90+3ാം മിനിറ്റിലുമാണ് താരം ഗോളുകൾ നേടിയത്.
വിജയത്തോടെ സെൽറ്റ വിഗോയ്ക്ക് 19 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് സെൽറ്റ. പരാജയപ്പെട്ടെങ്കിലും റയൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 36 പോയിന്റാണ് റയലിനുള്ളത്.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് വിജയ വഴിയില്‍ തിരിച്ചെത്തി. തുടര്‍ച്ചയായ മൂന്നു സമനിലയ്ക്കുശേഷമാണ് റയല്‍ ജയം സ്വന്തമാക്കിയത്. കിലിയന്‍ എംബപ്പെ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ റയല്‍ മാഡ്രിഡ് 3-0ന് അത്ലറ്റിക്കോ ബില്‍ബാവോയെ കീഴടക്കി. 7, 59 മിനിറ്റുകളിലായിരുന്നു എംബപ്പെയുടെ ഗോളുകള്‍.
ലീഗില്‍ 15 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡ് 36 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. 37 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്.
Sports
ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു തിരിച്ചടി. എവേ പോരാട്ടത്തില്‍ കുഞ്ഞന്മാരായ ജിറോണയോട് 1-1ന് റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങി.
45-ാം മിനിറ്റില്‍ ലീഡ് നേടിയ ജിറോണയെ 67-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ നേടിയ പെനാല്‍റ്റി ഗോളിലാണ് റയല്‍ സമനിലയില്‍ പിടിച്ചത്. ഈ വര്‍ഷം എംബപ്പെയുടെ 60-ാം ഗോളാണ്.
സമനിലയോടെ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തു തുടരും. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്റാണ് റയലിനുള്ളത്. ലാ ലിഗയില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്. 34 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Sports
ഏഥൻസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുകളില്‍ രണ്ടാം സ്ഥാനം കുറിച്ച് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ആറ് മിനിറ്റ് 42 സെക്കന്‍ഡിനിടെ മൂന്നു ഗോള്‍ എതിര് പോസ്റ്റില്‍ നിക്ഷേപിച്ചാണ് എംബപ്പെ ചരിത്രത്താളില്‍ ഇടംനേടിയത്.
22, 24, 29 മിനിറ്റുകളിലായിരുന്നു റിക്കാര്‍ഡ് ബുക്കിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ ഹാട്രിക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാകസായിരുന്നു എതിരാളികള്‍. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-3നു ജയം സ്വന്തമാക്കി. റയലിന്റെ നാലാം ഗോളും (59-ാം മിനിറ്റ്) എംബപ്പെയുടെ വകയായിരുന്നു എന്നതും ശ്രദ്ധേയം.
എംബപ്പെ = റൊണാള്‍ഡോ
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനായി ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന രണ്ടാമതു മാത്രം കളിക്കാരനായി എംബപ്പെ. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുമ്പ് (2015ല്‍ മാള്മോയ്ക്ക് എതിരേ) ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയാണ് ഒന്നാമത്; ആറ് മിനിറ്റ് 12 സെക്കന്‍ഡ്.
പീരങ്കി ശബ്ദിച്ചു...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി തങ്ങളുടെ ആധികാരികത തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍വച്ച് പീരങ്കിപ്പട 3-1ന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. ഇതോടെ 2025-26 സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഇല്ലാത്ത ഏകടീമായി ആഴ്സണല്‍ മാറി. 2005-06 സീസണിനുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ആഴ്സണല്‍ ജയിക്കുന്നതെന്നതും ശ്രദ്ധേയം.
ചാമ്പ്യന്‍സ് ജയം
പാരീസ്: വിറ്റിഞ്ഞയുടെ ഹാട്രിക്കിലൂടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഹോം മത്സരത്തില്‍ 5-3ന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സുപുറിനെ കീഴടക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് എവേ പോരാട്ടത്തില്‍ സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1നു പരാജയപ്പെട്ടു. സീസണില്‍ ഇന്ററിന്റെ ആദ്യ തോല്‍വിയാണ്.
15 പോയിന്റുമായി ആഴ്സണല്‍ ഒന്നാമതുണ്ട്. 12 പോയിന്റ് വീതമുള്ള പിഎസ്ജി, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ് ടീമുകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Sports
പാരീസ്/ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പരാജയപ്പെട്ട ലിവര്‍പൂള്‍ എഫ്സി, യുവേഫ ചാമ്പ്യന്‍സ് ലീഗ് നാലാം റൗണ്ടില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ കീഴ്മേല്‍മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്‍പൂള്‍ വിമര്‍ശനം കേള്‍ക്കുന്നതിനിടെയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിനായി ആന്‍ഫീല്‍ഡില്‍ എത്തിയത്.
61-ാം മിനിറ്റില്‍ അലെസ്കിസ് മക് അലിസ്റ്റര്‍ നേടിയ ഹെഡര്‍ ഗോളില്‍ 1-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. ലിവര്‍പൂളില്‍നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡിന്റെ, ആന്‍ഫീല്‍ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്‍ച്ചയായ മൂന്നു ജയത്തിനുശേഷം റയല്‍ മാഡ്രിഡിന്റെ ആദ്യ തോല്‍വിയും.
പിഎസ്ജി 1-2 ബയേണ്‍
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന്‍ 10 പേരുമായാണ് ബയേണ്‍ പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം. ലൂയിസ് ഡിയസിന്റെ ഇരട്ട ഗോള്‍ (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില്‍ ബയേണിനു 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. എങ്കിലും ബയേണിന്റെ ചെറുത്തുനില്‍പ്പ് ഭേദിച്ച് സമനിലയിലെത്താന്‍ പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്റെ തുടര്‍ച്ചയായ നാലം ജയമാണ്.
ഗണ്ണേഴ്സ്, അത്ലറ്റിക്കോ
എവേ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 3-0ന് സാവിയ പ്ലാഗിനെ തോല്‍പ്പിച്ചു. മികേല്‍ മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്‍റ്റി ഗോളുമാണ് ഗണ്ണേഴ്സിന് തുടര്‍ച്ചയായ നാലാം ജയമൊരുക്കിയത്.
ഹോം ഗ്രൗണ്ടില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്‍പ്പിച്ചു. ജൂലിയന്‍ ആല്‍വരസ് (39’), കോനര്‍ ഗല്ലഗര്‍ (72’), മാര്‍ക്കോസ് ലോറെന്റ് (90+6’) എന്നിവരാണ് അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
മറ്റു മത്സരങ്ങളില്‍ എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്‍ഹാം 4-0ന് കോപ്പെന്ഹെഗനെയും തോല്‍പ്പിച്ചു. യുവന്റസും സ്പോര്‍ട്ടിംഗും 1-1ന് സമനിലയില്‍ പിരിഞ്ഞു.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 12 പോയിന്റുമായി ബയേണ്‍ മ്യൂണിക്കും ആഴ്സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
Sports
മാഡ്രിഡ്: എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എഫ് ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ തകർത്തത്.
റയലിന് വേണ്ടി സൂപ്പർ താരം കൈലിയൻ എംബാപ്പെയും ജൂഡ് ബെല്ലിംഗാമും ആണ് ഗോളുകൾ നേടിയത്. എംബാപ്പെ 22-ാം മിനിറ്റിലും ബെല്ലിംഗാം 43-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ബാഴ്സലോണക്കായി ഫെര്‍മിന്‍ ലോപസ് ആശ്വാസഗോള്‍ കണ്ടെത്തി. 38-ാം മിനിറ്റിലാണ് ഫെർമിൻ ലോപസ് ഗോൾ നേടിയത്.
ജയത്തോടെ റയലിന് 10 മത്സരങ്ങളില്‍നിന്ന് 27 പോയിന്റായി. ലീഗ് ടേബിളിൽ റയലാണ് ഒന്നാം സ്ഥാനത്ത്. 22 പോയിൻോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.
Sports
മാഡ്രിഡ്/മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണ് ലീഗ് റൗണ്ടില്‍ വമ്പന്‍ ടീമുകളായ റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്, ചെല്‍സി ജയം സ്വന്തമാക്കി. ലിവര്‍പൂള്‍ എവേ പോരാട്ടത്തില്‍ ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫറര്ട്ടിനെ 5-1നു തകര്‍ത്തു.
ചെല്‍സി 5-1ന് അയാക്സ് ആംസ്റ്റര്‍ഡാമിനെ തകര്‍ത്തപ്പോള്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് 4-0ന് ക്ലബ് ബ്രൂഷിനെ കീഴടക്കി. റയല്‍ മാഡ്രിഡ് ജൂഡ് ബെല്ലിങ്ഗം നേടിയ ഗോളിന്റെ ബലത്തില്‍ 1-0ന് ഇറ്റാലിയന്‍ സംഘമായ യുവന്റസിനെ തോൽപ്പിച്ചു.